തമിഴ്നാട്ടില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഭരണപക്ഷത്തുള്ള 12 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് ടി ടി വി ദിനകരന് അവകാശപ്പെട്ടു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഡിഎംകെയും കോണ്‍ഗ്രസും ഇന്ന് യോഗം ചേരും. അയോഗ്യരാക്കിയതിനെതിരെ ദിനകരന് ക്യാംപിലെ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ നടപടിയുടെ നിയമപരമായ വശം സംബന്ധിച്ച അക്കമിട്ട് നിരത്തിയ വിജ്ഞാപനമാണ് സ്പീക്കര്‍ പി ധനപാല്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ എംഎല്‍എമാര്‍ ഗവര്‍ണറെയല്ല, പാര്‍ട്ടി നേതൃത്വത്തെയാണ് സമീപിയ്ക്കേണ്ടിയിരുന്നതെന്ന് സ്പീക്കര്‍ പറയുന്നു. അതിന് പകരം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കുകയാണ് എംഎല്‍എമാര്‍ ചെയ്തത്.
Comments