എം.ബി.ബി.എസിന് പ്രവേശന പരീക്ഷയിൽ തോറ്റ യുവതിയെ ഭർത്താവ് തീകൊളുത്തികൊന്നു. ഹൈദരാബാദ് നാഗോളില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ് (25) ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി കുമാര്‍ പറയുന്നത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മയും പറയുന്നു.
Comments