അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രീംകോടതി. പ്രവേശനം അംഗീകരിക്കുന്നതായി വാക്കാല്‍ അറിയിച്ച കോടതി വിശദമായ ഉത്തരവ് പിന്നീടെന്നും വ്യക്തമാക്കി. മാനേജ്മെന്റുകളും മെഡിക്കല്‍ കൗണ്‍സിലും പിടിവലി നടത്തുന്നതായും ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
Comments