പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഗോവിന്ദ് പന്‍സാരയെ കൊന്ന അതേ സനാതന്‍ സന്‍സ്ത തന്നെയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആരോപിച്ചു. സന്‍സ്തയെ എന്ത് കൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണം. കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളില്‍ സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കില്ല. പാനമ പേപ്പറില്‍ ഇടംപിടിച്ച 500 ഇന്ത്യക്കാരെ സംരക്ഷിക്കുന്നതെന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അവരുടെ പേരുവിവരം വെളിപ്പെടുത്തണം.
Comments