നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെയും കാവ്യാ മാധവനെയും അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കാവ്യാമാധവന്റെയും സംവിധായകന് നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോഴാകും പോലീസ് ഇക്കാര്യം അറിയിക്കുക. ഇരുവരെയും തല്ക്കാലം അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നാണ് പോലീസ് കോടതിയെ അറിയിക്കുക. കാവ്യയെയും നാദിര്‍ഷയേയും ഇനി ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും.പോലീസ് നിലപാട് കണക്കിലെടുത്ത് ഹര്‍ജി കോടതി തീര്‍പ്പാക്കാനാണ് സാധ്യത. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യാമാധവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
Comments