കായല്‍ കയ്യേറി നികത്തിയെടുത്തെന്ന ആരോപണം നിലനില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന് നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യുമന്ത്രിക്ക് കത്ത് നല്കി. നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. നിലം നികത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ലെ നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments