സിഎംപി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ അരവിന്ദാക്ഷൻ(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ 3.30നായിരുന്നു അന്ത്യം. കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ രക്തം ഛർദ്ദിച്ച് അവശനായ നിലയിലായ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും.
Comments