ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭുമി ഇടപാടുകള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നു. പരിസ്ഥിതി പ്രാധാന്യം ഉളള വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റം, കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണ് കേന്ദ്രം വിവര ശേഖരണം നടത്തുന്നത്.' കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഐബി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ വകുപ്പുകള്‍ അന്വേഷണത്തില്‍ തീരുമാനമെടുക്കുക.'
Comments