ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രൈസ് വിലകൂടിയ സ്വകാര്യ വിമാനം വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. പ്രൈസിന്റെ നടപടിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചുവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
Comments