മലയാളിയുടെ അഭിമാന ബോധത്തിലും സുരക്ഷയിലും ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കാണ് കുമ്മനം മറുപടി നല്‍കിയത്. ഫെയ്സ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
Comments