കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയ കേസ് പരാമര്‍ശിച്ചുകൊണ്ടാണ് ലൗ ജിഹാദ് കേരളത്തിലുമുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞത്. കേരളത്തിലും കര്‍ണാടകത്തിലും ലൗ ജിഹാദ് യാഥാര്‍ഥ്യമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
Comments