ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പിണറായിയിലൂടെ നടക്കാനുള്ള മനോധൈര്യമില്ലാത്തതിനാലാണ് അമിത് ഷാ ജാഥയില്‍ നിന്നും പിന്മാറിയതെന്ന് കോടിയേരി പരിഹസിച്ചു. കൊട്ടിഘോഷിച്ചു തുടങ്ങിയ യാത്ര ശുഷ്കമാണെന്ന് അമിത് ഷാക്ക് ബോധ്യപ്പെട്ടെന്നും കുമ്മനം സിംഹമെന്ന് വിളിച്ച അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമിത്ഷായെ പ്രതീക്ഷിച്ച് യാത്ര കടന്നുപോകുന്ന പിണറായിൽ ബിജെപിക്ക് മറുപടിയുമായി സിപിഎം വൻ പ്രചാരണമാണ് നടത്തിയത് .
Comments