ബെംഗളുരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. നിഖിതും ജോയലും പത്തനംതിട്ട സ്വദേശികളാണ്.ബെംഗളുരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. നാലുപേരും തല്‍ക്ഷണം മരിച്ചു.
Comments