82 വയസുകാരിയായ വീട്ടമ്മയേയും മൂന്ന് പെണ്മക്കളെയും കാവല്‍ക്കാരനെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാന്‍സരോവര്‍ പാര്‍ക്ക് ഏരിയയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഊര്‍മിള ജിന്‍ഡാല്‍, മക്കളായ സംഗീത (56), നൂപുര്‍ (48), അഞ്ജലി (38), കാവല്‍ക്കാരനായ രാകേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴിന് സംഭവത്തെക്കുറിച്ചുള്ള ഫോണ്‍ സന്ദേശം പോലീസ് കണ്ട്രോള് റൂമില്‍ ലഭിച്ചു. വിലപിടിപ്പുള്ളതൊന്നും വീട്ടില്‍നിന്ന് മോഷണം പോയിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
Comments