കണ്ണൂര്‍ നാറാത്തെ ആയുധ പരിശീലനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപത്രി അസ്ഹറൂദ്ദീനെ എന്‍.ഐ.എ സംഘം കാണ്‍പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. കേസില്‍ 21 പ്രതികളായിരുന്നു ഉണ്ടായത്. ഇതില്‍ 20 പേര് നേരത്തെ അറസ്റ്റിലായിരുന്നു. 2013 ഏപ്രില്‍ 23-ന് ആയിരുന്നു കണ്ണൂര്‍ ജില്ലയിലെ മയ്യിലിനടുത്ത നാറാത്തെ അടച്ചിട വീട്ടില്‍ ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയത്. 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു കേസില്‍ പ്രതികള്‍.
Comments