ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒറ്റ വർഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയതിൽ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സത്യം പറയുകയാണ് താൻ ചെയ്തതെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക രോഹിണി സിംഗ് വ്യക്തമാക്കി. ജയ് ഷായ്ക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിയമോപദേശം നല്കിയതിന് എതിരെ പ്രതിപക്ഷം രംഗത്തു വന്നു.
Comments