ഒടുവില്‍ തനിക്ക് നീതി ലഭിച്ചുവെന്ന് സരിത എസ് നായര്‍. കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കേസിലെ വിവാദ നായിക സരിത എസ് നായര്‍. മാധ്യമങ്ങളാണ് ഈ കേസ് പുറത്തുകൊണ്ടുവന്നത്. ഒരുപാട് സ്ത്രീകളുടെ വിജയമാണിത്. സന്തോഷകരമായ വിധിയെന്നും സരിത പ്രതികരിച്ചു.തുടര്‍ന്നുളള ഏത് അന്വേഷവുമായും സഹകരിക്കും. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.
Comments