ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടുപേര്‍ തല്‍സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടപ്പോള്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയിലാണ് മരണപ്പെട്ടത്.
Comments