ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. അമേരിക്കൻ പ്രസിഡന്റ് വിചാരിച്ചാൽ മാത്രം തകർക്കാൻ സാധിക്കുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്നും ട്രംപിന്റെ പ്രസംഗം ഇറാനെ അപമാനിക്കുന്നതാണെന്നും ഹസ്സന് റൂഹാനി പറഞ്ഞു. ആണവ കരാർ സംബന്ധിച്ച് ഇറാന് ഒരു ആശങ്കയും ഇല്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാനുമായുള്ളത് ഏറ്റവും മോശം കരാര്‍ ആണെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞിരുന്നു.
Comments