താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചു. അടുത്ത ആഴ്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുക. സംഗീത് സോമിന്റെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗിയുടെ തിടുക്കത്തിലുള്ള സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്രയിലെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗിയുടെ സന്ദര്ശനമന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
Comments