സംസ്ഥാനത്തെ 196 പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍മാരാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
Comments