നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എറണാകുളത്തിലെ പൊലീസ് സേഫ് ഹൗസിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനും പങ്കെടുത്തിരുന്നു. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് യോഗത്തിന് ശേഷം എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഇപ്പോള്‍ ദിലീപ് 11-ാം പ്രതിയാണ്
Comments