സരിത എസ്.നായര്‍ നല്കിയ പരാതി ഡി.ജി.പി, ക്രൈം ബ്രാഞ്ചിന് മേധാവിക്ക് കൈമാറി. സരിത നേരത്തെ നല്കിയ പരാതിയിലെ ആരോപണങ്ങള്‍ ആവര്ത്തിച്ചിട്ടുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് പരിശോധിക്കും. രണ്ടു പരാതികളും പരിശോധിച്ച ശേഷമാകും സരിതയുടെ മൊഴി രേഖപ്പെടുത്തുക. അബ്ദുള്ള കുട്ടിക്കെതിരെ സരിത നല്കിയ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരും മറ്റ് ചില രാഷ്ട്രീയ നേതാക്കളും ശരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന മറ്റൊരു പരാതിയും ഈ കേസിനൊടപ്പം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Comments