ഗായികയും നർത്തകിയുമായ ഹർഷിത ദാഹിയയുടെ കൊലപാതകം സഹോദരിയുടെ ഭർത്താവിന്റെ ക്വട്ടേഷനായിരുന്നെന്ന് പോലീസ്. ദാഹിയയുടെ സഹോദരി ലതയുടെ ഭർത്താവും ഗുണ്ടയുമായ ദിനേഷ് കർള കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഹരിയാനയിലെ ജയിലിൽ ചോദ്യം ചെയ്യലിലാണ് കൊലപാതകം നടത്താൻ ഗൂഡാലോചന നടത്തിയതായി ദിനേഷ് പോലീസിനോട് സമ്മതിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട നാലു പേരുടെ വിവരങ്ങൾ കർള വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
2014 ൽ ദിനേഷ് തന്നെ പീഡിപ്പിക്കുകയും അമ്മയെ കൊലപ്പെടുത്തുകയും ചെയ്തതായി ദാഹിയ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരി ലതയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ദാഹിയയെ കൊലപ്പെടുത്തിയത് തന്റെ ഭർത്താവാണെന്നും ലത ആരോപിച്ചു. ദിനേഷ് കർളയ്ക്കെതിരായി ഡൽഹിയിലും ഹരിയാനയിലുമായി 12 കേസുകളാണുള്ളത്.
Comments