നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും കേസുകളിൽനിന്നു രക്ഷിക്കുന്നതിനുള്ള പുതിയ നിയമം നിർമിക്കാനൊരുങ്ങി രാജസ്ഥാനിലെ ബിജെപി സർക്കാർ. നിയമസഭാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ സർക്കാരിന്റെ അനുമതി കൂടാതെ കേസുകളിൽ ഉൾപ്പെടുത്തുന്നതിനെ തടയുന്നതാണ് വസുന്ധര രാജെ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ നിയമം.
മേൽപ്പറഞ്ഞ ഗണത്തിൽ ഉൾപ്പെടുന്നവർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കാതെ, മാധ്യമങ്ങൾ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുന്നതു കുറ്റമാണെന്നു പുതിയ നിയമത്തിലുണ്ട്.
ഇത് സംബന്ധിച്ച് രാജസ്ഥാൻ സർക്കാർ കഴിഞ്ഞ മാസം ഏഴിനു ക്രിമിനൽ നടപടിച്ചട്ടങ്ങളിൽ മാറ്റം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ നിയമനടപടികൾ ബാധകം. മുന്പ് സർക്കാർ ജീവനക്കാരായിരുന്നവരെയും ഈ നിയമം തുണയ്ക്കും.
Comments