കെപിസിസി വനിതകൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിനു സമർപ്പിച്ചു. . വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നു. പത്തുശതമാനമാണ് ദലിത് വിഭാഗങ്ങൾക്കു നൽകിയിരിക്കുന്ന പ്രാതിനിധ്യം. അതേസമയം, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല. നേരത്തെയുള്ള പട്ടികയിൽനിന്ന് ഇരുപതോളം പേരെ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയാണു പട്ടിക നൽകിയത്. എസ്സി, എസ്ടി വിഭാഗങ്ങളിൽനിന്ന് ഏഴുപേരാണ് ആദ്യം നൽകിയ പട്ടികയിലുണ്ടായിരുന്നത്. പ
Comments