കൊല്ലം∙ സ്കൂള്‍ കെട്ടിടത്തിനുമുകളില്‍നിന്നു ചാടി പരുക്കേറ്റു ചികില്‍സയിലായിരുന്ന ഗൗരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്നു മനംനൊന്താണു ഗൗരി മൂന്നാംനിലയില്‍നിന്നു ചാടിയതെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കേസില്‍ പ്രതികളായ അധ്യാപികമാര്‍ ഒളിവിലാണ്.
Comments