മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉടൻ നടപടി വേണമെന്ന റവന്യു മന്ത്രിയുടെ അഭിപ്രായം മറികടന്ന് റവന്യു സെക്രട്ടറി കൂടുതൽ പരിശോധന ആവശ്യപ്പെട്ടു. അതിനിടെ റവന്യു മന്ത്രിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടു. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ നടപടി വൈകിക്കാനുള്ള തോമസ് ചാണ്ടിയുടെ തന്ത്രം ഫലിച്ചു മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് ചര്‍ച്ചയായില്ല. ഒടുവിൽ എജിയിൽ നിന്നും നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതോടെ തോമസ് ചാണ്ടിയുടെ നിയമ ലംഘനത്തിൽ തിരക്കിട്ട ഒരു തീരുമാനവും ഉണ്ടാകി ല്ലെന്ന് ഉറപ്പായി.
Comments