ജനജാഗ്രതാ യാത്രയ്ക്കിടെയുണ്ടായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാര്യാത്രവിവാദത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കോടിയേരി ബാലകൃഷ്ണന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "കൊടുവള്ളിയില്‍ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത വാഹനമാണ്. പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ല.അതുകൊണ്ടാണ് വാഹനം വാടകയ്ക്ക് എടുത്തത്. കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ് ലിം ലീഗിന്റെ ആരോപണത്തിന കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് മുസ് ലിം ലീഗ്"എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. വാഹനം ഉപയോഗിച്ചതില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments