ബ്ലൂ വെയില് ചലഞ്ച് ദേശീയ പ്രശ്നമെന്ന് സുപ്രീം കോടതി. നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നീരീക്ഷണം നടത്തിയത്. ബ്ലൂ വെയിലിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Comments