വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്ന് അരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ബിജെപി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് അനില്‍ അക്കര വിമര്‍ശനവുമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുട്ടിക്കാലത്ത് ചേരാനല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നു രവീന്ദ്രനാഥെന്നും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്മാന് സ്ഥാനാര്‍ഥിയായി നോമിനേഷന് നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതെല്ലാം ശരിയാണെങ്കില്‍ ഇനിയെന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
Comments