ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ്യനാവുകയുള്ളു എന്ന് സൂചിപ്പിച്ച് കോൺഗ്രസ്. അതേസമയം മോദി തരംഗം അവസാനിച്ചെന്നും ഇന്ത്യയെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും പറഞ്ഞ ശിവസേനയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്കമാക്കിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് സഖ്യം തുടരണോ എന്ന് സേന ഉടൻ തീരുമാനിക്കണമെന്ന് അന്ത്യശാസനം നൽകി.
Comments