കേരളത്തിന്റെ നേട്ടങ്ങളെയും ഫുട്ബോള്‍ പ്രേമത്തെയും പ്രശംസിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. തിരുവനന്തപുരം നഗരസഭ നൽകിയ പൗരസ്വീകരണത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ. ദന്തഗോപുരവാസിയായ രാഷ്ട്രപതിയല്ല രാംനാഥ് കോവിന്ദെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. Advertisement Advertisement Advertisement Advertisement Advertisement Advertisement കേരളത്തിൻറെ മതമൈത്രി, സാക്ഷരത, പ്രകൃതി ഭംഗി, ഐടി ടൂറിസം രംഗത്തെ നേട്ടങ്ങളെല്ലാം രാഷ്ട്പതി എടുത്തു പറഞ്ഞു. പഴയ വീട്ടിലേക്ക് പോകുന്ന സന്തോഷമാണ് കേരളത്തിലേക്ക് വരുമ്പോള്‍ ലഭിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം മലയാളികളായ പ്രവാസികളുടെയും നഴ്സുമാരെയും സേനങ്ങള്‍ എടുത്തു പറഞ്ഞു. മികച്ച രീതിയിൽ അണ്ടർ 17 ലോക കപ്പ് സംഘടിപ്പിച്ച കേരളത്തെ അദ്ദേഹം പ്രശംസിച്ചു. ഈ സ്പോർടമാൻ സ്പരിറ്റ് എല്ലാ കാര്യത്തിലുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലാളിത്വം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ രാഷ്ട്രപതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. കേരള വികസനത്തിന് രാഷ്ട്രപതിയുടെ എല്ലാ പിന്തുണയുമുണ്ടാകണമെന്ന് ഗവർണറും ആവശ്യപ്പെട്ടു.
Comments