മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്കിയ കത്തിന് മറുപടി നല്‍കാത്ത അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന് എ.ജി വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മന്ത്രിയുടെ കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments