ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ ഈ രാജ്യം മറ്റുള്ളവരുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന സങ്കല്പത്തിനുള്ളില് നില്‍ക്കുന്നുവെന്നും ഭഗവത് പറഞ്ഞു. ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ് ബ്രിട്ടീഷുകാരുടേതാണ്. അമേരിക്ക അമേരിക്കക്കാരുടേതും. അങ്ങനെ വരുമ്പോള്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ല- ഭഗവത് പറഞ്ഞു.
Comments