കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്ന് അഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച് കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന് എ ജി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എ ജി യെ വിമര്‍ശിച്ച് റവന്യു മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രിക്ക് മറുപടി നല്‍കിയിരിക്കുകയാണ് എ ജി. ഇതൊരു പുതിയ സംഭവമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു കേസിനോടും പ്രത്യേക താല്‍പ്പര്യമില്ലെന്നും അഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് പറഞ്ഞു.
റവന്യു വകുപ്പില്‍ എന്ത് വേണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് ഇ. ചന്ദ്രശേഖരന് പറഞ്ഞിരുന്നു. താൻ നൽകിയ കത്തിന് മറുപടി നൽകാത്ത എജിയുടെ നടപടി ശരിയാണോയെന്ന് ചിന്തിക്കണം എന്നും എ ജി ക്ക് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും റവന്യു മന്ത്രി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും എ ജി പ്രതികരിച്ചത്.
Comments