തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയുള്ള കായല്‍ കയ്യേറ്റ കേസുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് എ.ജിയുടെ ഓഫീസ്. ഈ കേസിനെ പ്രത്യേകമായി കാണുന്നില്ല. സാധാരണ നിലയില്‍ കേസ് മാറ്റിക്കൊടുക്കാറില്ല പ്രതികരിച്ച് വിഷയം വഷളാക്കാനില്ലെന്നും എ.ജിയുടെ ഓഫീസ് പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദിനെതിരെ നിശിത വിമര്‍ശനുമുന്നയിച്ച റവന്യൂ മന്ത്രിക്ക് മറുപടിയുമായാണ് എജിയുടെ ഓഫീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്കിയ കത്തിന് മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിനെതിരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
Comments