കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുമെന്ന് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. ദില്ലിയിൽ കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാഹുൽ എപ്പോൾ അദ്ധ്യക്ഷനാകണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ട്.
കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടികൾ അവസാനഘടത്തിലേക്ക് കടക്കുമ്പോഴാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഉറപ്പായും അദ്ധ്യക്ഷനാകും എന്ന് രാഹുൽ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും യോഗത്തിനു ശേഷമായിരുന്നു രാഹുലിൻറെ പ്രതികരണം. ക്യാമറക്കു മുന്നിലല്ലാതെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
Comments