വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടെന്നു കാനം. നിയമം എല്ലാവര്ക്കും ബാധകമാണെന്നു വ്യക്തമാക്കി. ഒരുനിയമവും ഒറ്റരാത്രികൊണ്ടു നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണു നിലപാടെന്നും കാനം കൂട്ടിച്ചേർത്തു. ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറുവിരൽപോലും അനക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ലെന്നാണു ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി വെല്ലുവിളിച്ചത്. ഒരു സെന്റ് കയ്യേറിയെന്നു തെളിയിച്ചാൽ എംഎൽഎ സ്ഥാനംവരെ രാജിവയ്ക്കും. പാലക്കാട്ടുകാരനായ എംഎൽഎക്കൊച്ചൻ അന്ധൻ ആനയെ കണ്ടതുപോലെയാണു മാർത്താണ്ഡം കായലിനെപ്പറ്റി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മാർത്താണ്ഡംകായൽ കൃഷിക്കാർക്കു പതിച്ചുകൊടുത്തതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കുമെന്നും തോമസ് ചാണ്ടി സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
Comments