അഹമ്മദാബാദ്∙ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും വേണ്ടി മാത്രമാണെന്നു ദക്ഷിണ ഗുജറാത്തിലെ ബിജെപി ശക്തികേന്ദ്രമായ ബറൂച്ചിൽ നവ്സര്‍ജന്‍ യാത്രയില്‍ രാഹുൽ പറഞ്ഞു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ധനികരെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ജിഎസ്ടിയും നോട്ട് നിരോധനവുംമൂലം രാജ്യംകരയുമ്പോള് ബിജെപി അത് ആഘോഷിക്കുന്നുവെന്നും രാഹുല്‍ പരിഹസിച്ചു. രണ്ടുദിവസം വിവിധ സ്ഥലങ്ങളിൽ ചെറുയോഗങ്ങളിലും പാർട്ടിസദസുകളിലും രാഹുൽ സംബന്ധിക്കും. വെള്ളിയാഴ്ച സൂറത്തില്‍ മഹാറാലിയോടെ പര്യടനം അവസാനിക്കും.
Comments