ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്. കേരളത്തിനാണ് രണ്ടാം സ്ഥാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തവിട്ടത്. പ്ലാന്‍ ഇന്ത്യയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിന് പിന്നില്‍ മിസോറം, സിക്കിം, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ്. സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നില്‍ ബിഹാറാണ് (30) ജാര്‍ഖണ്ഡ് (27), ഉത്തര്‍ പ്രദേശ് (29) എന്നിങ്ങനെയാണ് രാജ്യതലസ്ഥാനമായ ദല്‍ഹി 0.436 പോയിന്റുമായി 28ാം സ്ഥാനത്താണ്. വിദ്യാഭ്യാസം, സംരക്ഷണം എന്നിവയില്‍ ഏറെ പിറകിലാണ് ദല്‍ഹി. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Comments