തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്കാന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.ഫഹദ് ഫാസിലിന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതോടെ 14 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ വെട്ടിച്ചത്. ഒരു കോടി 12 ലക്ഷത്തിന്റെ ബെന്‍സ് ഇതേ തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് അമലാ പോള്‍ 20 ലക്ഷം രൂപയും വെട്ടിച്ചു. പോണ്ടിച്ചേരിയില്‍ സ്ഥിര വിലാസമുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ രജിസ്ട്രേഷന് പറ്റൂ. ഈ ഫ്ലാറ്റിലെ താമസക്കാരുടേത് മാത്രമായി നിലവില്‍ പത്തോളം പോണ്ടിച്ചേരി രജിസ്ട്രേഷന് വാഹനങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടമകളെ അന്വേഷിച്ചപ്പോള്‍ ഇവരാരും കേരളത്തില്‍ ഇല്ലെന്നാണ് ഫ്ലാറ്റില്‍ നിന്നുള്ള മറുപടി. കാറുടമകള്‍ നിസഹകരിച്ചാല്‍ നോട്ടീസ് നല്കി കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് താരങ്ങളുടെ രജിസ്ട്രേഷന് എന്നതും ശ്രദ്ദേയമാണ്. ഈ വിലാസത്തിലുള്ളവര്‍ ഈ താരങ്ങളെ ഒരിക്കല്‍ പോലും കണ്ടിട്ടുമില്ല.
Comments