ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവലിന്റെ സംഘടനയിലേക്ക് വിദേശ ആയുധ കമ്പനികളിൽ നിന്ന് സഹായം എത്തിയത് വിവാദമാകുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും സംഘടനയിലെ ഡയറക്ടര്‍മാരിൽ ഒരാളാണ്. ദി വയര്‍ ഓണ്‍ലൈൻ പോര്‍ട്ടലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ അമിത്ഷായുടെ മകൻ ജയ്ഷായുടെ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദി വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു. രാജ്യത്തിന്റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷൻ എന്ന സംഘടനയുടെ തലവനാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവൽ.
Comments