സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന അത്യാധുനിക ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ബോംബിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് നടന്നത്. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മുന്നുതവണയാണ് പരീക്ഷണം നടന്നത്. മുന്നുതവണയും ബോംബ് കൃത്യമായി ലക്ഷ്യം ഭേദിച്ചു. എസ്.എ.എഡബ്ലിയു -SAAW (Smart Anti Airfield Weapon) എന്നാണ് ബോംബിന്റെ പേര്. 100 കിലോമീറ്ററാണ് പ്രഹര പരിധി.
Comments