കല്പിത സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസരീതിയില്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ നടത്തരുതെന്ന് സുപ്രീംകോടതി. എന്‍ജിനീയറിങ് കോഴ്സുകളുടെ നട്ടെല്ലാണ് പ്രാക്ടിക്കലെന്നും വിദൂരവിദ്യാഭ്യാസം അനുവദിക്കരുതെന്നാണ് എ.ഐ.സി.ടി.ഇ.യുടെ നിലപാടെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശവും നല്കി. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതിയില്ലാതെ വിദൂര മാതൃകയില്‍ ഒരു കോഴ്സും കല്പിതസര്വകലാശാലകള് നടത്തരുത്. ഓരോ കോഴ്സുകള്‍ക്കും പ്രത്യേകം അനുമതി നേടിയിരിക്കണം. വിദൂര മാതൃകയില്‍ എന്‍ജിനീയറിങ് അനുവദിക്കരുതെന്ന എ.ഐ.സി.ടി.ഇ. നിലപാട് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതിനാല്‍ എ.ഐ.സി.ടി.ഇ.യുടെ മാര്‍ഗരേഖയില്ലാതെ എന്‍ജിനീയറിങ്ങിന് വിദൂര കോഴ്സുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Comments