ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗെയ്ല് വ്യക്തമാക്കി. പണി നിര്‍ത്തിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ നിര്‍ദേശിച്ചിട്ടില്ല അതിനാല്‍ തന്നെ ജോലി നിര്‍ത്തി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു പറഞ്ഞു. കണ്ണുംപൂട്ടി എതിര്‍ക്കുന്നതില്‍ നിന്നും നഷ്ടപരിഹാരപാക്കേജ് ഉയര്‍ത്തിയാല്‍ സഹകരിക്കാം എന്ന നിലപാടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നാണ് ഗെയ്ല് അധികൃതര്‍ പറയുന്നത്.
Comments