മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നിതിന്‍ദാസ് സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ചാനല്‍ ഓഫിസിനടുത്തുള്ള താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
Comments