ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജപ്പാന്റെ ടബാസ കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തിയത് (5-0). ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലില്‍ വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്ണമെഡലാകും ഇത്.
Comments