തീവ്രവാദ സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്. ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ യഹ്യ ഫറൂഖ് മുഹമ്മദിനാണ് 27 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. യെമെനിലെ അല്‍ ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലാകിക്ക് 22,000 ഡോളര്‍ ധനസഹായം നല്‍കിയെന്ന കേസില്‍ യഹ്യ ഫറൂഖ് മുഹമ്മദും അയാളുടെ സഹോദരനുമുള്‍പ്പെടെ നാല് പേരെ 2015-ല്‍ ആണ് അറസ്റ്റ് ചെയ്തത്.
Comments