കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമദ് (ജെഇഎം) പ്രവര്‍ത്തകരാണെന്ന് ജെഇഎം വക്താവ് അവകാശപ്പെട്ടു. ഇതിന് പുറമെ ഇതില്‍ ഒരാള്‍ ജെയ്ഷെ മുഹമദ് മേധാവി മസൂദ് അസറിന്റെ ബന്ധുവാണെണ് ജെഇഎം അറിയിച്ചു.
Comments